Advertisement

‘ഞങ്ങള് ഹാപ്പിയാണ്, നിങ്ങളോ’; കൊവിഡ് കാലത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായി നാടന്‍ പാട്ട്

April 24, 2020
Google News 0 minutes Read

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍ തന്നെയാണ്. ലോക്ക്ഡൗണ്‍ കാലം തങ്ങളുടെ കലാവാസനകള്‍ പുറത്തറിയിക്കുന്നതിനുള്ള കാലമായാണ് പലരും കാണുന്നത്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്തെക്കുറിച്ചുള്ള ഒരു നാടന്‍ പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഞങ്ങള് ഹാപ്പിയാണ്, നിങ്ങളോ? എന്നു തുടങ്ങുന്ന ഈ നാടന്‍ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഞാന്‍ വീട്ടിലാണ് എനിക്ക് വേണ്ടി എന്റെ നാടിനുവേണ്ടി എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയിലെത്തിയ ഈ ഗാനം ഇതുവരെ ആയിരക്കണക്കിനാളുകളാണ് കണ്ടത്. ലോക്ഡൗണ്‍ ആണെങ്കിലും വീട്ടില്‍ എല്ലാവരും ഉള്ളതിന്റെ സന്തോഷം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് കൂട്ടികളാണ്. അവര്‍ ഈ ലോകത്തു കാണുന്ന കാഴ്ചകളും മാറ്റങ്ങളും ആണ് ഈ നാടന്‍ പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടര പതിറ്റാണ്ടായി കലാരംഗത്തുള്ള പ്രസീദ് കത്തിപ്പാറയാണ് നാടന്‍ പാട്ടിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ആലാപനത്തിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ട്. അടിമാലി ജനമൈത്രി പൊലീസ്, ഇടുക്കി വോയ്‌സ്, നാട്യഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ്, ടീം രസികര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ നാടന്‍ പാട്ടിന്റെ വീഡിയോ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here