Advertisement

വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

April 25, 2020
Google News 1 minute Read

വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വ്യാപാരസ്ഥാപനങ്ങൾക്കുള്ള ഇളവുകൾ ആഭ്യന്തരമന്ത്രാലയം പുതുക്കി . നഗരപരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാൻ അനുമതി നൽകി. ഷോപ്പിംഗ് മാളുകൾക്കും, വൻകിട സ്ഥാപനങ്ങൾക്കും ഇളവ് ബാധകമല്ല. 50% ജീവനക്കാരെ മാത്രമേ സ്ഥാപനത്തിൽ ജോലിക്കായി വരുത്താൻ പാടുള്ളു.

ലോക്ക്ഡൗണിൽ ഇളവുകൾ നടപ്പാക്കുക ആലോചിച്ച ശേഷമെന്ന് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചു. ഗ്രാമീണ മേഖലയിൽ ഉത്പന്നങ്ങൾ എത്തുന്നത് നഗരങ്ങളിൽ നിന്നാണെന്നും വ്യാപാര സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ഇളവുകൾ തീരുമാനിക്കുമെന്നും വ്യവസായമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് മേയ് 3 ന് ശേഷം പ്രാദേശിക ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രം പ്രാദേശിക ലോക്ക്ഡൗൺ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എത്രനാൾ വരെയാണ് ലോക്ക്ഡൗൺ എന്ന സമയപരിധി നിശ്ചയിക്കുക ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമാണ്.

അന്തർജില്ലാ പൊതുഗതാഗതം മേയ് 3ന് തുടങ്ങില്ല. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രദേശിക ലോക്ക്ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.

Story Highlights- lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here