Advertisement

രാജ്യത്ത് കൊവിഡ് മരണം 775 ആയി ഉയർന്നു; കഴിഞ്ഞ 24 മണിക്കൂറിൽ രോഗം ബാധിച്ച് മരിച്ചത് 57 പേർ

April 25, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി. 57 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24,500 ആയി.

സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ മേയ് 16 വരെ നീട്ടാൻ ധാരണയായിട്ടുണ്ട്. ഡൽഹിയിൽ ഇന്നലെ 138 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2514 ഉം മരണം 53 ഉം ആയി.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 191 പോസിറ്റീവ് കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2815 ആണ്. 17 പേർ മരിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ മാത്രം 169 പോസിറ്റീവ് കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു.

Read Alsoലോകത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു

മുംബൈയിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധനയാണ് കാണുന്നത്. മുംബൈയിൽ ഇന്നലെ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രദേശത്തെ ആകെ രോഗബാധിതരുടെ എണ്ണം 4589 ആയി. മരണസംഖ്യ 179 ആയി.

ഇന്നലെ കേരളത്തിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 450 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21725 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 21243 പേർ വീടുകളിലും 452 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here