അടുത്ത അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ മാസ്‌ക്ക് നിർബന്ധമാക്കി

കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മാസ്‌ക്ക് ധരിച്ച് മാത്രമേ കുട്ടികളും അധ്യാപകരും എത്താവൂ എന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. അടുത്ത മാസം 30ാം തിയതിക്ക് മുൻപ് തന്നെ മാസ്‌ക്ക് നിർമാണം പൂർത്തിയാക്കും. അരക്കോടിയോളം വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി മാസ്‌ക്ക് നിർമിച്ചു നൽകുക സമഗ്ര ശിക്ഷാ കേരളമാണ്. സൗജന്യമായാണ് മാസ്‌ക്ക് നിർമിച്ചു നൽകുക. ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മാസ്‌ക്ക് നിർമാണം. ഇവ സൗജന്യമായാണ് കുട്ടികൾക്ക് നൽകുക. ഒരു കുട്ടിക്ക് രണ്ട് മാസ്‌ക്ക് എന്നാണ് കണക്ക്.
ശ്രദ്ധിക്കേണ്ട മറ്റ് നിർദേശങ്ങൾ
# മാസ്‌ക്ക് നിർമിക്കുക കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തി തുണിയിൽ
# കുറഞ്ഞത് 30,000 മാസ്‌ക്ക് ഓരോ ബിആർസിയിലും നിർമിക്കണം.
# ബിആർസി മാസ്‌ക്ക് നിർമാണത്തിന് ആവശ്യമുള്ള വസ്തുക്കൾ വാങ്ങണം.
# മാസ്‌ക്ക് നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാവുന്നതാണ്.
# മെയ് 30-നുള്ളിൽ വിദ്യാലയങ്ങളിൽ മാസ്‌ക്ക് എത്തിക്കണം.
# സൗജന്യ യൂണിഫോമിനായുള്ള തുകയിൽ ആയിരിക്കും മാസ്‌ക്ക് നിർമാണത്തിനുള്ള ചെലവ് വകയിരുത്തുക.
# മാസ്‌ക്ക് നിർമിക്കാൻ കൂട്ടംകൂടരുത്.
# മാസ്‌ക്ക് വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി സംഭാവന ചെയ്താൽ അത് വകയിരുത്തണം.
coronavirus, school, students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here