കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ ഏഴ് വയസുകാരി

കൊല്ലത്ത് ഏഴ് വയസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശാസ്ത്രാംകോട്ട സ്വദേശിയായ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഗൾഫിൽ നിന്ന് മടങ്ങിയെത്തി മുപ്പത്തിയാറാം ദിവസമാണ് കുട്ടിക്ക് രോഗം കണ്ടെത്തിയത്. കുട്ടിയുടെ സഞ്ചാരപാത ജില്ലാ ഭരണകൂടം പുറത്തുവിട്ടു. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത് എന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കുട്ടിയെ പരിശോധിച്ച ഡോക്ടർമാരെ ക്വാറന്റീനിലാക്കി.

ഏഴ് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്കാണ് കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇത് കൂടാതെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്നും കണ്ണൂർ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ഏഴ് പേർ രോഗമുക്തി നേടുകയും ചെയ്തു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ രണ്ടും വയനാട് ഒരാളുമാണ് രോഗമുക്തി നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top