സർക്കാർ ജീവനക്കാരുടെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തിനെതിരെ പൊലീസ് അസോസിയേഷൻ

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസുകാരുടെ 30 ദിവസത്തെ വേതനം പിടിക്കരുതെന്നും 15 ദിവസത്തേത് മാത്രമേ പിടിക്കാവൂ എന്നുമാണ് ആവശ്യം. ശമ്പളം പിടിക്കുന്ന സാഹചര്യത്തിൽ പങ്കാളിത്വ പെൻഷനിലേക്കുള്ള റിക്കവറി നിർത്തിവയ്ക്കണമെന്നും പൊലീസ് സംഘടന കത്തിൽ ആവശ്യപ്പെടുന്നു.
ശമ്പളം ഒറ്റതവണയായി നീക്കിവെയ്ക്കുന്നത് ആലോചിക്കണമെന്നും, പിഎഫ് ലോൺ റിക്കവറി കൂടി ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ കത്തിൽ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കാനാവില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Story highlight: police association has opposed the decision to cut the salaries of government employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here