വയനാടിന് ആശ്വസിക്കാം; കൊവിഡ് സ്ഥിരീകരിച്ച മൂപ്പയിനാട് സ്വദേശിയുടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവ്

വയനാട് ജില്ലയ്ക്ക് ആശ്വസിക്കാം. കഴിഞ്ഞമാസം 30ന് രോഗം സ്ഥിരീകരിച്ച മൂപ്പയിനാട് സ്വദേശിയുടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായതോടെ ജില്ലയിൽ നിലവിൽ കൊവിഡ് രോഗികളൊന്നുമില്ല. രോഗം ഭേദമായ ആൾ ഉടൻ ആശുപത്രി വിടും. നേരത്തെ രണ്ട് പേർ രോഗം ഭേതമായതിനെതുടർന്ന് ആശുപത്രി വിട്ടിരുന്നു.
കഴിഞ്ഞ 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 30ന് രോഗം സ്ഥിരീകരിച്ച മൂപ്പയിനാട് സ്വദേശിയുടെ പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. പ്രത്യേക കൊവിഡ് കെയർ സെന്ററാക്കി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയിലായിരുന്നു ഇയാൾ ചികിത്സ തേടിയിരുന്നത്.
അതേസമയം, വീട്ടിലെത്തിയാലും ഇദ്ദേഹം 28 ദിവസത്തെ നിരീക്ഷണകാലയളവ് പൂർത്തിയാക്കണം. ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും വിദേശത്ത് നിന്ന് എത്തിയവരായിരുന്നു. നിലവിൽ 1178 പേരാണ് ആകെ നിരീക്ഷണത്തിലുളളത്. ഇതിൽ 7 പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളു.
Story highlights-covid 19,wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here