മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ച 31 മാധ്യമപ്രവർത്തകർക്ക് രോഗമുക്തി

കൊവിഡ് ബാധ സ്ഥിരീകരിച്ച മുംബൈയിലെ മാധ്യമപ്രവർത്തകരുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. 31 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
എല്ലാവർക്കും 14 ദിവസം വീട്ടുനിരീക്ഷണം ഏർപ്പെടുത്തിയതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. മുബൈയിൽ 51 മാധ്യമപ്രവർത്തകർക്കാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.
റിപ്പോർട്ടർമാരും ക്യാമറമാന്മാരും ഉൾപ്പെടെയാണ് രോഗബാധിതരായത്. ഇതിൽ മിക്കവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. 20 പേർ ചികിത്സയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here