ഡല്‍ഹിയില്‍ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു

 

ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം വ്യാപാരികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒറ്റപ്പെട്ട കടകള്‍ക്കും,പാര്‍പ്പിട മേഖലകളിലെ കടകള്‍ക്കും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ലോക്ക്ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ മുന്‍ നിലപാട്. തേസമയം, നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 129 പേര്‍ രോഗമുക്തി നേടി 142 പേരാണ് എയിംസില്‍ ചികിത്സ തേടിയിരുന്നത്. കൊവിഡ് ചികിത്സക്കുള്ള പ്ലാസ്മ തെറാപ്പിക്ക് രക്തം ദാനം ചെയ്യാന്‍ തയാറാണെന്ന് രോഗം ഭേദമായവര്‍ അറിയിച്ചു.

 

Story Highlights- covid19 confirmed to three journalists in Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top