‘വെറുപ്പ് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു; വീട്ടിലുള്ളവരെ അധിക്ഷേപിക്കരുത്’: ദുൽഖർ സൽമാൻ

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ പ്രഭാകരൻ എന്ന പേര് ഉപയോഗിച്ചിന്റെ പേരിൽ അധിക്ഷേപമെന്ന് ദുൽഖർ സൽമാൻ. പ്രഭാകരൻ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. അത്തരത്തിൽ ഒരു പേര് ഉപയോഗിച്ചത് മനഃപൂർവമല്ല. പട്ടണപ്രവേശം എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള തമാശയാണത്. കേരളത്തിൽ സാധാരണയായിട്ടുള്ള ഒരു തമാശയാണതെന്നും ദുൽഖർ പറയുന്നു.

സിനിമയുടെ തുടക്കത്തിൽ പരാമർശിക്കുന്നതുപോലെ ചിത്രത്തിൽ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമർശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്നെയും സംവിധായകൻ അനൂപിനേയും അധിക്ഷേപിക്കുന്നത്. തങ്ങൾക്ക് അംഗീകരിക്കാൻ കഴിയും. ദയവായി തങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിർന്ന അഭിനേതാക്കളേയോ മോശക്കാരാക്കരുത്. സിനിമയിൽ പരാമർശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നു.  തന്റെ സിനിമകളിലൂടെയോ വാക്കുകളിലൂടെയോ ആരെയും വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഇത് യഥാർത്ഥത്തിൽ ഒരു തെറ്റിദ്ധാരണയാണെന്നും ദുൽഖർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top