കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരിച്ചു. കണ്ണൂർ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ അബ്ദു റഹ്മാൻ ആണ് മരിച്ചത്. ദുബായിൽ ഹോട്ടൽ മാനേജരായി ജോലി നോക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

6300 ഇന്ത്യക്കാർക്കാണ് വിദേശത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഗൾഫിൽ മാത്രം 2000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42,856ആയി. 254 പേർ മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top