കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ നടപടികൾ നോർക്ക ആരംഭിച്ചു

ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങി കിടക്കുന്നവരിൽ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ നടപടികൾ നോർക്ക ആരംഭിച്ചു. ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾകൊണ്ട് വലയുന്നവർ, വീസ കാലവധി കഴിഞ്ഞവർ, സന്ദർശക വീസയിലെത്തി കുടുങ്ങിപ്പോയവർ, മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കന്നവർ എന്നിവർക്കാണ് ആദ്യ പരിഗണന. WWW. NORKAROOTS.ORG എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഇല്ലെന്നതിനാൽ രജിസ്ട്രേഷനായി തിരക്ക് കൂട്ടേണ്ടതില്ലെന്നും നോർക്ക അറിയിച്ചു.

വിദേശത്തു നിന്നും കൊണ്ടുവരേണ്ടവരുടെ മുൻഗണന പട്ടിക സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സന്ദർശക വീസയുടെ കാലവധി കഴിഞ്ഞും പുറം നാടുകളിൽ തങ്ങേണ്ടി വരുന്നവർക്കാണ് ആദ്യ പരിഗണന. അതിനുശേഷം വയോജനങ്ങൾ, ഗർഭിണികൾ, കൊറോണ വൈറസ് ബാധിതരല്ലാത്ത മറ്റ് രോഗികൾ എന്നിവർക്കാണ് പട്ടികയിൽ അടുത്ത സ്ഥാനം.നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം കോവിഡ് നെഗറ്റീവ് ആണെന്നതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കണം.

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എല്ലാവിധ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷം പേർക്ക് വേണ്ട ക്വാറന്റീൻ സൗകര്യം സർക്കാർ തയാറാക്കിയിട്ടുണ്ട്. മൂന്നരലക്ഷം മുതൽ അഞ്ചുലക്ഷംവരെയാളുകൾ മടങ്ങിയെത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഓരോരുത്തരെയും അവരരവരുടെ വീടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിനുശേഷമായിരിക്കും ഇവരെ വീടുകളിൽ എത്തിക്കുക. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Story highlights-NORKA, expatriates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top