വയനാട്ടിൽ റാൻഡം ടെസ്റ്റ്; 150 പേരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കും

വയനാട്ടിൽ കൊവിഡ് റാൻഡം ടെസ്റ്റ് നടത്തുന്നു. ഹോട്ട്‌സ്‌പോട്ടായ മൂപ്പയിനാടാണ് റാൻഡം ടെസ്റ്റ് നടത്തുന്നത്. 150 പേരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കും.
കൊവിഡ് വ്യാപന സാധ്യത അറിയുന്നതിനാണ് ഹോട്ട്‌സ്‌പോട്ടായ മൂപ്പയിനാട് റാൻഡം ടെസ്റ്റ് നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. പതിനഞ്ച് വിഭാഗങ്ങളിലായി 150 പേരുടെ സ്രവമാണ് എടുക്കുന്നത്. ഇതിൽ ആരോഗ്യ പ്രവർത്തകരും പൊലീസുകാരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഉൾപ്പെടുന്നു.
വിദേശത്ത് നിന്നെത്തിയ ആൾക്കാണ് മൂപ്പയിനാട് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായി ഇദ്ദേഹം ഇന്നലെ ആശുപത്രി വിട്ടിരുന്നു. പ്രദേശത്ത്. കൊവിഡ് വ്യാപന സാധ്യത ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് കൂടുതൽ പേരിലേക്ക് വ്യാപിച്ചിട്ടില്ലെങ്കിൽ മൂപ്പയിനാടിനെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കാനും ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here