ലോക്ക് ഡൗൺ സമയത്ത് കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ തിരയുന്നവരുടെ എണ്ണം വർധിച്ചതായി ദേശീയ ബാലാവകാശ കമ്മീഷൻ

ലോക്ക് ഡൗൺ കാലത്ത് ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ തിരയുന്നവരുടെ എണ്ണം വർധിച്ചതായി ദേശീയ ബാലാവകാശ കമ്മീഷൻ. 95 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മാർച്ച് 24 മുതൽ 26 വരെയുള്ള കണക്കാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൂഗിൾ, വാട്സ് ആപ്പ്, ട്വിറ്റർ എന്നിവർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 30 നുള്ളിൽ ഈ വിഷയത്തിൽ മറുപടി അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ചില ആപ്പുകൾ മുഖേന കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നാണ് കമ്മീഷൻ നടത്തിയ സ്വതന്ത്രാന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചത്. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരിലേക്ക് കുട്ടികളുടെ അശ്ലീദൃശ്യങ്ങൾ എത്തിച്ചേരുന്നുണ്ടെന്നാണ് അന്വേഷണത്തിൽ മനസിലായതെന്നും കമ്മീഷൻ പറയുന്നു.

വാട്സ് ആപ്പിൽ ഇത്തരക്കാർക്കു വേണ്ടിയുള്ള എൻക്രിപ്റ്റഡ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഈ ഗ്രൂപ്പുകളിലേക്ക് പ്രവേശിക്കാനുള്ള ലിങ്കുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാട്സ് ആപ്പിന് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.

ട്വിറ്റർ വഴിയും അശ്ലീല ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. 13 വയസ് മുതൽ പ്രായമുള്ളവർക്ക് ട്വിറ്റർ അക്കൗണ്ട് എടുക്കാൻ സാധിക്കുമെന്നതിനാൽ ഇത് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കമ്മീഷൻ പറയുന്നത്. കുട്ടികളുടെ അക്കൗണ്ടിലേക്ക് മറ്റ് ഉപഭോക്താക്കൾ അശ്ലീല ചിത്രങ്ങളുടെയും ലൈംഗിക ദൃശ്യങ്ങളുടെയും ലിങ്കുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കരുതെന്നാണ് ട്വിറ്ററിന് അയച്ച നോട്ടീസിൽ ദേശീയ ബാലാവകാശ കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

Story highlights-lockdown, National Child Rights Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top