അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാൻ സൗകര്യമൊരുക്കണം; ഹർജിയിൽ കേന്ദ്ര നിലപാട് തേടി സുപ്രിംകോടതി

അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രിംകോടതി. അതിഥി തൊഴിലാളികൾ ദുരിതം നേരിടുന്നതായും ഇവർക്ക് മതിയായ ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നും മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
എന്നാൽ, ഹർജിയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത രൂക്ഷമായി എതിർത്തു. സർക്കാർ തീരുമാനങ്ങൾക്ക് പരാതിക്കാരന്റെ ബുദ്ധിപരമായ ആശയങ്ങൾ ആവശ്യമില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
അതേസമയം, അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടെങ്കിൽ അറിയിക്കണമെന്നും വേതന കാര്യത്തിലും കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
Story highlights- Supreme Court ,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here