കൊവിഡ് പരിശോധന കിറ്റ് ക്രമക്കേട് : അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് കൊവിഡ് പരിശോധന കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യം കൊവിഡിനെതിരെ പോരാടുബോള്‍ ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
‘രാജ്യം കൊവിഡിനെതിരെ പോരാടുബോള്‍ ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്.രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാര്‍ നിര്‍ണയിക്കാനാകാത്ത കഷ്ടപ്പാടുകള്‍ നേരിടുബോള്‍ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് വിശ്വസിക്കാന്‍ കഴിയാതതാണെന്ന് രഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു. അഴിമതിക്കാരെ നീതിക്കുമുന്നിലെത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ രാഹുല്‍ ഗാന്ധി പറഞ്ഞു.
That any human being would try & profiteer from the immeasurable suffering of millions of his brothers & sisters, is beyond belief & comprehension. This scam is an insult to every Indian. I urge the PM to act swiftly to bring the corrupt to justice.https://t.co/04KJqALs80
— Rahul Gandhi (@RahulGandhi) April 27, 2020
245 രൂപയുടെ പരിശോധന കിറ്റുകള്‍ 600 രൂപ നിരക്കിലാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഈ കിറ്റുകള്‍ തെറ്റായ ഫലങ്ങളാണ് കാണിക്കുന്നതെന്ന് നിരവധി സംസ്ഥനങ്ങള്‍ വ്യക്തമാക്കുകയും ഈ പരിശോധന കിറ്റുകള്‍ ഉപോയഗിച്ച് പരിശോധന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ചൈനയില്‍ നിന്ന് കൊവിഡ് പരിശോധനക്കായി റാപിഡ് ടെസ്റ്റിംഗ് കിറ്റ് വാങ്ങിയത് ഇരട്ടിപണം നല്‍കിയാണെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.
Story highlights-Rahul Gandhi,covid 19 test kit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here