Advertisement

ഗുജറാത്തിൽ മരണം വിതയ്ക്കുന്നത് വുഹാനിൽ കണ്ട എൽ-ടൈപ്പ് വൈറസ് : വിദഗ്ധർ

April 27, 2020
Google News 1 minute Read

ഗുജറാത്തിൽ കൊറോണ ബാധിച്ച് ഇതിവരെ മരിച്ചത് 133 പേരാണ്. സംസ്ഥാനത്ത് മരണം വിതയ്ക്കുന്നത് കൊറോണ ഉത്ഭവകേന്ദ്രമായ വുഹാനിൽ കണ്ട അതേ എൽ-ടൈപ്പ് കൊറോണാ വൈറസാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

എസ് ടൈപ്പ് കൊറോണ വൈറസ് സട്രെയിനിനേക്കാൾ അപകടകാരിയാണ് എൽ-ടൈപ്പ് കൈറോണ വൈറസ്. സംസ്ഥാനത്തെ മരണനിരക്ക് കൂടുന്നതിന് കാരണം എൽ-ടൈപ്പിന്റെ സാന്നിധ്യമാകാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്ററിലെ (ജിബിആർസി) ശാസ്ത്രജ്ഞനാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ജീനോം സീക്വൻസിംഗിനായി ഉപയോഗിച്ച കൊറോണ വൈറസിൽ എൽ-ടൈപ് സ്‌ട്രെയ്ൻ കണ്ടെത്തിയതായി പറയുന്നു. എൽ ടൈപ്പ് സ്‌ട്രെയിന്റെ സാനിധ്യം കണ്ടെത്തിയ ഇടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ചില ശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ട്. വുഹാനിൽ ഈ സ്‌ട്രെയിനിലുള്ള വൈറസ് അധികമായി കാണപ്പെട്ടുവെന്ന് ഇവർ വിലയിരുത്തുന്നതായി ജിബിആർസി ഡയറക്ടർ സിജി ജോഷി അറിയിച്ചു.

ഇൻഫെക്ഷ്യസ് ഡിസീസസ് (അണുബാധയുണ്ടാക്കുന്ന രോഗങ്ങൾ) സ്‌പെഷ്യലിസ്റ്റായ അതുൽ പട്ടേലും ഇക്കാര്യം ശരിവയ്ക്കുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഇതേ കുറിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ല.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here