കുവൈത്തില്‍ തിങ്കളാഴ്ച 213 പേര്‍ക്ക് കൊവിഡ്; രണ്ട് മരണം

കുവൈത്തില്‍ തിങ്കളാഴ്ച 213 പേര്‍ക്ക് പുതുതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 61 ഇന്ത്യക്കാരാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു ഇന്ത്യക്കാരനും ഒരു കുവൈത്ത് സ്വദേശിയും തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ മരണം 22 ആയി ഉയര്‍ന്നു. 3288 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം തിങ്കളാഴ്ച രാജ്യത്ത് 206 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 514 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ 1012 പേര്‍ രോഗമുക്തരായി. 2254 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 64 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ 30 പേരുടെ നില ഗുരുതരമാണ്.

 

Story Highlights- covid19, coronavirus, kuwait updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top