ഒമാനില്‍ തിങ്കളാഴ്ച 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ തിങ്കളാഴ്ച 51 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 2049 ആയി. തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശികളും ബാക്കി 37 പേര്‍ ഒമാന്‍ സ്വദേശികളുമാണെന്നാണ് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട്.

അതേസമയം, ഇന്ന് കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 31 പേര്‍ കൂടി രോഗമുക്തരായി.
ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 364 ആയി. പുതിയ രോഗികളില്‍ 15 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. 1464 പേര്‍ക്കാണ് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. തെക്കന്‍ ബാത്തിനയില്‍ 16 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

ദാഹിറയിലും ദാഖിലിയയിലും ആറു പേര്‍ക്ക് വീതവും തെക്കന്‍ ശര്‍ഖിയയില്‍ അഞ്ചു പേര്‍ക്കും വടക്കന്‍ ബാത്തിനയില്‍ രണ്ടു പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Story Highlights- covid19, coronavirus, oman updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top