Advertisement

ഖത്തറില്‍ തിങ്കളാഴ്ച 957 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

April 28, 2020
Google News 1 minute Read

ഖത്തറില്‍ തിങ്കളാഴ്ച 957 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 11,244 ആയി. ഏപ്രില്‍ 22 ശേഷം രാജ്യത്ത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെ 85709 പേരാണ് രാജ്യത്ത് കൊവിഡ് പരിശോധനക്ക് വിധേയരായത്. അതേസമയം,
കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന 54 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,066 ആയി. പുതുതായി രോഗം സ്ഥരീകരിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും വിവിധ മേഖലകളിലുള്ള പ്രവാസി തൊഴിലാളികളാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

 

Story Highlights- covid19, coronavirus, qatar updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here