വിദേശത്ത് മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കരിപ്പൂരിലെത്തിച്ചു

വിദേശത്ത് മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കരിപ്പൂരിലെത്തിച്ചു. ഗള്‍ഫ് എയറിന്റെ കാര്‍ഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിയത്. തൃശൂര്‍, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട സ്വദേശികള്‍ക്ക് പുറമെ രണ്ട് ഗോവ സ്വദേശികളുടെയും, ശിവഗംഗ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കരിപ്പൂരില്‍ കാര്‍ഗോ വിമാനത്തില്‍ എത്തിച്ചത്. ഏഴ് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവ നാട്ടിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാസ് അനുവദിച്ചു. വ്യോമഗതാഗതം നിര്‍ത്തലാക്കിയെങ്കിലും കാര്‍ഗോ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന ദക്ഷിണേന്ത്യയിലെ ചുരുക്കം ചില വിമാനത്താവളങ്ങളില്‍ ഒന്നായത് കൊണ്ടാണ് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം വഴി മൃതദേഹം എത്തിക്കാനുളള സാഹചര്യം ഒരുങ്ങിയത്.

 

Story Highlights-  seven indians who died abroad, calicut international airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top