Advertisement

മെയ് മൂന്ന് മുതൽ നിയന്ത്രണത്തിന്റെ പുതിയ ഘട്ടം; പദ്ധതികൾ തയ്യാറാക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് ചുമതല

April 28, 2020
Google News 0 minutes Read

ലോക്ക് ഡൗൺ അവസാനിക്കുന്ന പശ്ചാത്തലത്തിൽ മെയ് മൂന്ന് മുതൽ സംസ്ഥാനത്ത് നിയന്ത്രണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ തയ്യാറാക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് ചുമത നൽകി. ആസൂത്രണ ബോർഡ് വിശദമായ പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനത്തിന്റെ പുതിയ സാഹചര്യം പരിശോധിക്കും. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ നഗരങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് തടയാൻ പൊലീസും ജില്ലാ ഭരണ സംവിധാനങ്ങളും ശക്തമായി ഇടപെടണം. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ലെങ്കിൽ അപകടം സംഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊവിഡ്. കണ്ണൂരിൽ 3 പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേർക്ക് രോഗം ഭേദമായി. കാസർഗോഡ് രണ്ട് പേർക്കും, കണ്ണൂരിൽ രണ്ട് പേർക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇത് വരെ 485 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here