ബാഹുബലി ആദ്യം നിർമിക്കാൻ ഉദ്ദേശിച്ചത് ഹിന്ദിയിൽ! മുന്‍പത്തെ കാസ്റ്റിംഗ് ഇങ്ങനെ
ഇന്ത്യയിൽ ഇറങ്ങിയ സിനിമകളിൽ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ് ബാഹുബലി സീരീസ്. ബാഹുബലി 2 ഇറങ്ങി മൂന്ന് വർഷം തികയുകയാണ്. എന്നാൽ ആദ്യം ബാഹുബലിക്കായി സംവിധായകനായ എസ് എസ് രാജമൗലി സമീപിച്ചത് മറ്റ് താരങ്ങളെയെന്ന് റിപ്പോർട്ട്. കൂടാതെ ഹിന്ദിയിലായിരുന്നു ചിത്രം നിർമിക്കാൻ സംവിധായകൻ ഉദ്ദേശിച്ചിരുന്നത്. പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്യാനായിരുന്നു നീക്കം. എന്നാൽ നിരവധി കാരണങ്ങളാൽ കാസ്റ്റിംഗ് നടന്നില്ല.
ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ചത് ബാഹുബലിയായി എസ് എസ് രാജമൗലി ആദ്യം പരിഗണിച്ചത് ബോളിവുഡ് താരം ഹൃത്വിക് റോഷനെയാണ്. എന്നാൽ ‘ജോധ അക്ബറിന്’ ശേഷം മറ്റൊരു ചരിത്രാധിഷ്ഠിതമായ സിനിമ ചെയ്യാൻ താത്പര്യമില്ലായിരുന്നു ഹൃത്വിക്കിന്. ജോൺ എബ്രഹാമിനെയാണ് ബാഹുബലിയിലെ വില്ലൻ ബല്ലാലദേവയായി ആദ്യം സങ്കൽപ്പിച്ചത്. എന്നാൽ താരം ആദ്യം തന്നെ പ്രോജക്ടിന് ‘നോ’ പറയുകയായിരുന്നു. പിന്നീടാണ് ബോളിവുഡിൽ ചിത്രം നിർമിക്കാനുള്ള ആലോചന രാജമൗലി ഉപേക്ഷിച്ചതെന്നും റിപ്പോർട്ട്.
ബാഹുബലിയിലെ ശക്തയായ സ്ത്രീ കഥാപാത്രം ശിവകാമി ദേവിയായി ആദ്യം ശ്രീദേവിയെയാണ് പരിഗണിച്ചത്. എന്നാൽ സ്‌ക്രീൻ ടൈമും താരത്തിന്റെ പ്രതിഫലത്തുകയുമായി പിന്നണിപ്രവർത്തകർക്ക് ഒത്തുപോകാൻ സാധിച്ചില്ല. വൈകാതെ കഥാപാത്രം ഭദ്രമായി രമ്യാ കൃഷ്ണനിൽ എത്തി. ബോളിവുഡിൽ നിന്ന് സോനം കപൂറിനെയും സിനിമക്ക് വേണ്ടി സംവിധായകൻ സമീപിച്ചിരുന്നു എന്നാണ് വിവരം. സോനം കപൂറും ഇത് സമ്മതിക്കുന്നു. ബാഹുബലി കണ്ടിട്ടില്ല. എന്നാൽ തിരക്കഥയെക്കുറിച്ച് അറിയാമെന്നും അത് സിനിമയിൽ നിന്ന് അവസരം വന്നതിനാലാണെന്നും താരം പറയുന്നു. അനുഷ്‌കാ ഷെട്ടി അവതരിപ്പിച്ച ദേവസേനയോ തമന്ന ഭാട്ടിയയുടെ അവന്തികയോ ആയിട്ടാണ് സോനത്തിന് അവസരമുണ്ടായിരുന്നത്.
മലയാളത്തിൽ നിന്ന് മോഹൻലാലിനെ ബാഹുബലിക്കായി സമീപിച്ചിരുന്ന വാർത്ത നേരത്തെ ഉണ്ടായിരുന്നു. സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന യോദ്ധാവായിട്ടായിരുന്നു മോഹൻലാലിന് അവസരം നൽകിയത്. എന്നാൽ താരം തനിക്ക് സിനിമയിൽ കിട്ടിയ സ്‌ക്രീൻ ടൈമിൽ തൃപ്തനായില്ലെന്നാണ് വിവരം.
പക്ഷേ ലോക്ക് ഡൗണിൽ ചൂടുള്ള ചർച്ചയായ ബാഹുബലി കാസ്റ്റിംഗിൽ ആരാധകർ പറയുന്നത് പ്രഭാസ്, റാണ ദഗുബട്ടി, തുടങ്ങിയ താരങ്ങളെ അല്ലാതെ മറ്റാരെയും സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായി സങ്കൽപ്പിക്കാൻ സാധിക്കില്ലെന്നാണ്. കൂടാതെ പ്രാദേശിക ചിത്രങ്ങൾക്ക് മികച്ച മാർക്കറ്റ് ഇന്ത്യയിൽ ഉണ്ടാക്കാനും ചിത്രത്തിന് സാധിച്ചതും സിനിമ തെലുങ്കില്‍ നിര്‍മിച്ചതിനാലാണ്.
bahubali casting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here