നടൻ ഇർഫാൻ ഖാൻ ആശുപത്രിയിൽ

നടൻ ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിലെ അണുബാധയെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇർഫാൻ ഖാൻ നിലവിൽ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയിരുന്നു. തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top