ലോക്ക്ഡൗൺ നീട്ടിയേക്കും; നടപടികൾ ആരംഭിച്ചു
നാമമത്ര ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക് ഡൗൺ നീട്ടുന്ന നടപടികൾ ആരംഭിച്ചു. 2-3 ആഴ്ചകൾ ലോക്ക് ഡൗൺ നീട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. അവശ്യ വസ്തു വിലയിരുത്തലിനടക്കം നടപടികൾ തുടങ്ങി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായ് ആഭ്യന്തര സെക്രട്ടറി നാളെ ചർച്ച നടത്തും.
ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച ആദ്യ സൂചനകൾ വരുന്നത്. യോഗത്തിൽ സംസാരിച്ച ഒമ്പത് മുഖ്യമന്ത്രിമാരിൽ അഞ്ചുപേരും ലോക്ക്ഡൗൺ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവർ വൈറസ് ബാധിത മേഖലകളിൽ ലോക്ക്ഡൗൺ തുടരണമെന്ന നിലപാടെടുത്തു. വൈറസ് ബാധയുടെ തീവ്രതയനുസരിച്ച് പദ്ധതികൾ തയ്യാറാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി നിർദേശിച്ചു.
Story Highlights- lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here