Advertisement

ആദിവാസി ഊരുകളിൽ ആശ്വാസവുമായി മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ

April 28, 2020
Google News 1 minute Read

ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ വകുപ്പുമായി ചേർന്ന് എല്ലാ ആദിവാസി ഊരുകളിലും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകൾ. പട്ടികവര്‍​ഗ വിഭാഗങ്ങള്‍ താമസിക്കുന്ന ഊരുകളില്‍ എത്തി ചികിത്സ ഉറപ്പാക്കുകയാണ് ഈ യൂണിറ്റുകൾ. കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക മാത്രമല്ല, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ആദ്യം മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ച ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. രണ്ട് മൊബൈല്‍ ക്ലിനിക്കുകളാണ് കാസര്‍ഗോഡ് ജില്ലയിലുള്ളത്. അത്യാവശ്യ പരിശോധനകള്‍ നടത്താവുന്ന ലാബ് സൗകര്യം, ഒരു ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷ്യന്‍ എന്നിവരാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഉണ്ടാവുക. രോഗ നിര്‍ണയത്തിനായി 25 തരത്തിലുള്ള രക്തപരിശോധനകള്‍ നടത്താനും അതനുസരിച്ച് മരുന്നുകള്‍ നിര്‍ദേശിക്കാനും ഈ യൂണിറ്റിന് കഴിയും. മരുന്നുകള്‍ സൗജന്യമായി നല്‍കും. ഏത് ദുര്‍ഘട സാഹചര്യത്തിലും കടന്നുചെല്ലാന്‍ കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങള്‍ എല്ലാം ജിപിഎസ് ഘടിപ്പിച്ചവയാണ്.

പട്ടികവർ​ഗ വികസന വകുപ്പിനു കീഴിൽ നിലവിൽ 16 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ വകുപ്പിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ രണ്ടെണ്ണമാണുള്ളത്‌. ഇടുക്കിയിലും, നെടുമങ്ങാടും. ഇതിനുപുറമെ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ച് 14 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒഴികെ 12 ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്.

Story highlights- mobile medical units, adivasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here