ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: കൊച്ചിയില്‍ ഒന്നര മാസത്തിനുള്ളില്‍ പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഒന്നര മാസത്തിനുള്ളില്‍ പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രധാന തോടുകളിലൂടെയും കാനാലുകളിലൂടെയുമുള്ള ജലനിര്‍ഗമനം സുഗമമാക്കുന്നതിനാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് കീഴിലുള്ള പദ്ധതികള്‍ പുനരാരംഭിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എംപി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കളക്ടര്‍ എസ് സുഹാസ്, പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി, സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Story Highlights- Operation Break Through, Kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top