എറണാകുളം ജില്ലയിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള ഇളവുകൾ പ്രഖ്യാപിച്ചു

എറണാകുളം ജില്ലയിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത വ്യാപാര സ്ഥപനങ്ങൾ പ്രവർത്തിക്കുന്നതിന് ഈ ഇളവുകൾ ബാധകമാണ്.

ഏതൊക്കെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം ?

നഗരസഭ പരിധിയിലുള്ളതും പരിധിക്ക് പുറത്തുള്ളതുമായ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കാം.

1000 ചതുരശ്ര അടി വിസ്തീർണത്തിൽ താഴെയുള്ള സ്ഥാപനങ്ങൾ

എയർ കണ്ടീഷൻ ചെയ്യാത്ത സ്ഥാപനങ്ങൾ

പത്ത് ജീവനക്കാരിൽ താഴെയുള്ളതുമായ എല്ലാ കടകളും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവർത്തിക്കാം.

ജ്വല്ലറികളും ബാർബർ ഷോപ്പുകളും തുറക്കുന്നതിന് നിരോധനമുണ്ട്

കടകളിൽ പാലിക്കേണ്ടത് :

ഓരോ സ്ഥാപനങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുകയും മാസ്‌കുകൾ ധരിക്കുകയും വേണം.

ഇടവിട്ടുള്ള സമയങ്ങളിൽ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം

നിർദേശങ്ങൾക്കനുസരിച്ചുള്ള ക്രമീകരണങ്ങൾ സ്ഥാപന ഉടമ ഏർപ്പെടുത്തണം

സർക്കാർ നിർദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം

Story Highlights- lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top