Advertisement

എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺ ചെയ്യണം; നിർദേശവുമായി കേന്ദ്ര സർക്കാർ

April 29, 2020
Google News 2 minutes Read

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്ലിക്കേഷൻ ഔട്ട്‌ സോഴ്‌സ് ജീവനക്കാർ ഉൾപ്പെടെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഡൗൺലോഡ് ചെയ്യണമെന്ന് കേന്ദ്രം. ഇതിലൂടെ കൊവിഡ് വ്യാപനം തടയാനും സാധ്യത മനസിലാക്കാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ആപ്ലിക്കേഷൻ ഡൗൺ ചെയ്‌തെന്ന് ഉറപ്പു വരുത്തുന്നതിന്റ ഭാഗമായി സ്വന്തം സ്റ്റാറ്റസ് സേഫ്/ലോ റിസ്‌ക്  കാണിച്ചാൽ മാത്രമേ ഓഫീസിൽ ജോലിയിൽ പ്രവേശിക്കാവു എന്നും നിർദേശത്തിൽ പറയുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് വ്യക്തി സുരക്ഷ കണക്കിലെടുത്ത് നിർമിച്ച ആപ്ലിക്കേഷനിൽ രോഗ സാധ്യതയോ ഉള്ള വ്യക്തികളെ പിന്തുടരുകയും മറ്റുള്ളവർക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും. മാത്രമല്ല, രോഗ ബാധിതനായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആപ്ലിക്കേഷൻ നിർദേശിക്കും. കൊവിഡ് പ്രതിരോധത്തിനായുള്ള ആപ്പ് ഇതിനോടകം ലക്ഷക്കണക്കനാളുകലാണ് ഡൗൺ ലോഡ് ചെയ്തിട്ടുള്ളത്.

Story highlight: All central government employees must download the aarogya Sethu Application; Central government with proposal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here