കൊവിഡ് 19; പഞ്ചായത്ത് വാർഡ് വിഭജനം ഇല്ല

കൊവിഡ് 19 ന്റെ സാഹചര്യത്തിൽ വാർഡ് വിഭജന ജോലികൾ നടത്തേണ്ടതില്ലെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസങ്ങൾ ഉള്ള സാഹചര്യത്തിൽ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അംഗങ്ങളുടെ എണ്ണം ഓരോന്നു വീതം വർധിപ്പിക്കാൻ നേരത്തെ എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തുന്നത്. ഇതനുസരിച്ച് നിലവിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപന മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തും.

തീരുമാനത്തിന് നിയമപ്രാബല്യം നൽകുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലുമാണ് ഭേദഗതി വരുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top