‘ഉൾക്കൊള്ളാനാകുന്നില്ല…’ ഇർഫാൻ ഖാന്റെ വിയോഗത്തെ കുറിച്ച് ദുൽഖർ

ഇർഫാൻ ഖാനെ കുറിച്ചുള്ള ഓർമകൾ സമൂഹമാധ്യമത്തിൽ കുറിച്ച് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തിയത് ഇർഫാൻ ഖാനായിരുന്നു. കാർവാൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ആകർഷ് ഖുറാനയായിരുന്നു ചിത്രത്തിന്റെ സംവിധാനം.
ഇർഫാന്റെ ചിത്രത്തോടൊപ്പം ദുൽഖർ കുറിച്ച വാക്കുകൾ,
എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. താങ്കൾ മഹാ പ്രതിഭയായിരുന്നു, ജീവിക്കുന്ന ഇതിഹാസം, രാജ്യാന്തരതലത്തിലുള്ള സിനിമാതാരം… എന്നാലും കാർവാനിൽ ഞങ്ങളെല്ലാവരെയും, കണ്ടുമുട്ടിയ ഓരോ ആളെയും തുല്യമായി നിങ്ങള്‍ പരിഗണിച്ചു.
നിങ്ങളുടെ സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ട് നമ്മളെ ഒരു കുടുംബം പോലെയാക്കി. ദയ, നർമം, ആകർഷകത, ജിജ്ഞാസ, പ്രചോദനം, അനുകമ്പ, ഒക്കെ നിങ്ങളിലുണ്ടായിരുന്നു. കൂടാതെ തമാശക്കാരനുമായിരുന്നു.
ഒരു വിദ്യാർത്ഥിയായും ഒരു ആരാധകനായും ഞാൻ താങ്കളെ മുഴുവൻ സമയവും നിരീക്ഷിച്ചു. താങ്കള്‍ക്ക് നന്ദി, ചിത്രീകരണവേളയിൽ ഉടനീളം എന്റെ മുഖത്ത് പുഞ്ചിരി നിലനിന്നു. നിർത്താനാകാതെ ഞാൻ ചിരിച്ചു. മുഖത്തെ ചിരി അമർത്തിപ്പിടിക്കാൻ ആകാതെ.. പലപ്പോഴും വിസ്മയത്തോടെ താങ്കളെ ഞാൻ ഉറ്റുനോക്കിയിരുന്നു. പകരം താങ്കളുടെ മുഖത്ത് എപ്പോഴും ആ ചെറുപുഞ്ചിരി ഉണ്ടായിരുന്നു. ലോകത്തെ നോക്കിയുള്ള അത്ഭുതത്തോടെയുള്ള പുഞ്ചിരി. എല്ലാ സമയവും ലോകം താങ്കളെ അത്ഭുതപ്പെടുത്തിയിരുന്നു എന്ന തരത്തിലുള്ള പുഞ്ചിരി. അങ്ങനെയായിരിക്കും ഞാൻ താങ്കളെ എപ്പോഴും ഓർമിക്കുക…..
irfan khan, dulkar salman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here