ജമ്മു-കശ്മീരിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഷോപിയാനിലെ മെലൂറയിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്. തെരച്ചിലിനിറങ്ങിയ സുരക്ഷാസേനയ്ക്ക് നേരെ ഇവർ വെടിവയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രദേശം അടച്ച് നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് പൊലീസിന്റെ വിശദീകരണം.
ജമ്മു-കശ്മീർ പൊലീസ്, സിആർപിഎഫ്, 55 രാഷ്ട്രീയ റൈഫിൾസ് എന്നിവർ ഒരുമിച്ച് നടത്തിയ ഓപ്പറേഷനാണിത്. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നാമന് വേണ്ടി സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നാല് ഭീകരവാദികളെ സുരക്ഷാസേന ഈ പ്രദേശത്ത് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
Story highlights-jammu kashmir attack, 2 killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here