തിയാഗോക്ക് ഇഷ്ടം ക്രിസ്ത്യാനോ അടക്കം 6 താരങ്ങളെ; പട്ടികയിൽ ഞാൻ ഇല്ല: ലയണൽ മെസി

മൂത്ത മകൻ തിയാഗോ മെസിക്ക് ക്രിസ്ത്യാനോ റൊണാൾഡോ അടക്കം താരങ്ങളെ വലിയ ഇഷ്ടമാണെന്ന് ബാഴ്സലോണ ഇതിഹാസ താരം ലയണൽ മെസി. തന്നെ അവന് ഇഷ്ടമില്ലെന്നും മറ്റ് ആറ് താരങ്ങളെ ഇഷ്ടമാണെന്നും മെസി പറഞ്ഞു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏഴ് വയസ്സുകാരനായ തൻ്റെ മകനെപ്പറ്റി മെസി മനസ്സു തുറന്നത്.
“ലൂയിസ് സുവാരസിനെപ്പറ്റി അവൻ ഒരുപാട് സംസാരിക്കാറുണ്ട്. ആര്‍തുറോ വിദാലും അൻ്റോയിൻ ഗ്രിസ്മാനും ബാഴ്‌സലോണയില്‍ എത്തിയ ആദ്യ ദിവസം മുതൽ തന്നെ തിയാഗോ അവരെപ്പറ്റി സംസാരിക്കുന്നുണ്ട്. പ്രധാനമായും ഇരുവരുടേയും മുടിയുടെ സവിശേഷതയെക്കുറിച്ചായിരുന്നു സംസാരം. ബാഴ്‌സയിലെ തന്റെ സഹ താരങ്ങളായ ഇവര്‍ക്ക് പുറമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയൻ എംബാപ്പെ, നെയ്മര്‍ തുടങ്ങിയവരെപ്പറ്റിയും സംസാരിക്കാറുണ്ട്. അവന് എല്ലാവരെയും അറിയാം.”- മെസി പറയുന്നു.
നിലവിൽ ബാഴ്‌സലോണയുടെ യൂത്ത് ടീമില്‍ അംഗമാണ് തിയാഗോ മെസി.
അടുത്തിടെ കൊവിഡ് 19 ഭീഷണി ഒഴിവാകുന്നതിനു മുൻപ് ലാ ലിഗ സീസൺ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ ബാഴ്സലോണ രംഗത്തെത്തിയിരുന്നു. ചാമ്പ്യൻസ് ലീഗ് ആയാലും ലാ ലിഗ ആയാലും പൂർണ സുരക്ഷിതമല്ലെങ്കിൽ കളിക്കേണ്ടതില്ലെന്നാണ് ക്ലബിൻ്റെ നിലപാട്. ജൂൺ മാസത്തിൽ ലീഗ് പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വാർത്ത. അതേ സമയം, ലീഗ് കളിക്കാൻ വിസമ്മതിക്കുന്ന ടീമുകളുടെ പോയിൻ്റ് വെട്ടിക്കുറക്കുമെന്ന് ലാ ലിഗ പ്രസിഡൻ്റ് യാവിയർ തെബാസ് പറഞ്ഞു.
Story Highlights: Lionel Messi’s Son Thiago Talks About Cristiano Ronaldo, Kylian Mbappe & Others
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here