തിരുവനന്തപുരം ചാല മാർക്കറ്റിൽ ഇളവുകളിൽ നിയന്ത്രണം

ആളുകളുടെ തിരക്ക് വർധിച്ചതോടെ തിരുവനന്തപുരം ചാല മാർക്കറ്റിൽ ഇളവുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമായിരിക്കും ഇനി മുതൽ പ്രവർത്തനാനുമതി. ചരക്ക് വാഹനങ്ങൾക്ക് മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി. ലോക്ക് ഡൗൺ ഇളവിന് പിന്നാലെ ചാല മാർക്കറ്റിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ഉണ്ടായത് വലിയ ആശങ്ക പടർത്തിയിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ ആളുകൾ എത്തിയത് രോഗവ്യാപനമുണ്ടാകാൻ ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ അടയ്ക്കാൻ പൊലീസ് നിർദേശം നൽകി.

തമിഴ്‌നാട്ടിൽ നിന്ന് ദിവസവും നിരവധി വാഹനങ്ങളാണ് ലോഡുമായി ചാലയിലേക്ക് എത്തുന്നത്. ഈ വാഹനങ്ങളിലെ ജീവനക്കാർ വേണ്ടത്ര സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാറില്ലെന്നും ആക്ഷേപമുയർന്നിരുന്നു. രോഗവ്യാപന മേഖലകളിൽ നിന്നുളള ഇത്തരക്കാരുമായി ചാല മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളും കച്ചവടക്കാരുമുൾപ്പടെ നിരവധി പേരാണ് സമ്പർക്കം പുലർത്തുന്നത്. ഇത് രോഗവ്യാപനത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയുടെ കൂടി സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

 

tvm, chala market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top