കാസർ​ഗോഡ് പ്രത്യേക കൊവിഡ് ആശുപത്രിക്ക് നേതൃത്വം നൽകാൻ പോയ ആരോ​ഗ്യപ്രവർത്തകരുടെ പരിശോധനാഫലം നെ​ഗറ്റീവ്

കാസർഗോഡ് പ്രത്യേക കൊവിഡ് ആശുപത്രി തുടങ്ങാൻ പോയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ്. ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം 27 പേരുടെ ഫലമാണ് നെഗറ്റീവായത്.

കാസർ​ഗോഡ് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വർധിച്ച സാഹചര്യത്തിലായിരുന്നു പ്രത്യേക ആശുപത്രി തുടങ്ങാൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ​ഗ്ധ സംഘം ഏപ്രിൽ അഞ്ചിന് കാസർ​ഗോഡ് എത്തി. ഡോ. എസ് എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കാസർഗോഡ് മെഡിക്കൽ കോളജിലെ സജ്ജീകരണങ്ങൾ വിലയിരുത്തി. പൂർണതൃപ്തി രേഖപ്പെടുത്തിയ സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകി. രോ​ഗികളുമായി സമ്പർക്കം പുലർത്തി തുടങ്ങിയ പശ്ചാത്തലത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top