സിജുവിന് വന്നത് നിരോധിത സംഘടനയുടെ ഫോൺകോൾ എന്ന് പറഞ്ഞ് ‘ഗുലുമാൽ’ ടീമിന്റെ പറ്റിക്കൽ; വീഡിയോ വൈറൽ

പ്രാങ്ക് വീഡിയോസ് നമുക്കെന്നും പ്രിയങ്കരമാണ്. നിരുപദ്രവകരമായ ഇത്തരം തമാശകൾക്ക് അതുകൊണ്ട് തന്നെ എപ്പോഴും ട്രെൻഡിംഗായിരിക്കും. അത്തരത്തിൽ നടൻ സിജു വിത്സന് കൂട്ടുകാർ ചേർന്ന് ‘പണി’ കൊടുത്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സുഹൃത്തുക്കളായ ശബരീഷ് വർമ്മയും പ്രമോദ് മോഹനും ഗുലുമാൽ ഓൺലൈൻ അവതാരകൻ അനൂപ് പന്തളവും ആണ് രസകരമായ ഈ പ്രാങ്ക് വീഡിയോയ്ക്ക് പിന്നിൽ.
ലോക്ക്ഡൗൺ കാലമായതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഫോൺ കോളിലൂടെയായിരുന്നു ഈ പ്രാങ്ക്. ഒരു പെൺകുട്ടി സിജു വിത്സനെ ഫോൺ ചെയ്യുന്നതിൽ നിന്നുമായിരുന്നു പ്രാങ്കിന്റെ തുടക്കം. ഒരു ഡയറക്ടറിന്റെ അസിസ്റ്റാന്റാണ് എന്നു പരിചയപ്പെടുത്തിയാണ് പേൾ ഡിസൂസ എന്ന പെൺകുട്ടി സിജുവിനെ വിളിച്ചത്. ദുബായിൽ നിന്നായിരുന്നു കോൾ. എന്നാൽ ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ആണെന്ന് സ്വയം പരിചയപ്പെടുത്തി അനൂപ് പന്തളം സിജുവിനെ വിളിച്ചു.
രസകരമായ ചോദ്യചെയ്യലായിരുന്നു പിന്നീട്. പാകിസ്താനിലെ കറാച്ചിയിൽ നിന്നുള്ള നിരോധിത സംഘടനയുടെ കോൾ ആണ് പെൺകുട്ടിയിലൂടെ സിജു വിത്സന് വന്നതെന്നും അക്കൗണ്ടിലേയ്ക്ക് 10 ലക്ഷം രൂപ എത്തിയിട്ടുണെന്നും ഒക്കെ പറഞ്ഞു കൊണ്ടായിരുന്നു അനൂപിന്റെ ചോദ്യം ചെയ്യൽ. ‘എനിക്ക് ഒന്നും അറിയില്ല സാറേ’ എന്ന് ഇടയ്ക്കിടെ സിജു പറയുന്നുണ്ട്. ഏറ്റവും ഒടുവിൽ അനൂപ് തന്നെയാണ് സസ്‌പെൻസ് പൊളിച്ചത്.
Story Highlights- Siju Wilson, prank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here