ഹോട്ട്‌സ്‌പോട്ടായി ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം: പൊലീസ് മേധാവി

ഹോട്ട്‌സ്‌പോട്ടായി ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിലും മറ്റ് ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച നടത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു പ്രവേശനകവാടം ഒഴിച്ച് ബാക്കി എല്ലാ വഴികളും അടയ്ക്കും. വളരെ അത്യാവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ അനുവദിക്കൂ. അത്യാവശ്യമുള്ള സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കും. ഇക്കാര്യത്തില്‍ മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Story Highlights: coronavirus, kerala police,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top