റോഡ് സുരക്ഷക്കായി ഈടാക്കുന്ന അധിക തുക വകമാറ്റി ചിലവഴിക്കുന്നതായി വിവരവകാശ രേഖ

വാഹന ഉടമകളിൽ നിന്നു റോഡ് സുരക്ഷക്കായി ഈടാക്കുന്ന അധിക തുക വകമാറ്റി ചിലവഴിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ 894 കോടി രൂപ പിരിച്ചെടുത്തതിൽ റോഡ് സുരക്ഷ അതേറിറ്റിക്ക് ലഭിച്ചത് 177 കോടി രൂപ മാത്രമെന്നു വിവരവകാശ രേഖ.

കേരള റോഡ് സുരക്ഷ ആക്ട് 2007 പ്രകാരം റോഡ് സുരക്ഷ ഫണ്ട് എന്ന പേരിൽ 2008 ജനുവരി ഒന്ന് മുതലലാണ് വാഹനങ്ങളിൽ നിന്നും തുക ഈടാക്കിതുടങ്ങിയത്. വിവിധ ശ്രേണിയിലുള്ള വാഹങ്ങളിൽ നിന്നായി റോഡ് സുരക്ഷക്കായി 250 രൂപവരെയാണ് സർക്കാർ ഈടാക്കുന്നത്. ഇത്തരത്തിൽ വാഹനവകുപ്പ് പിരിക്കുന്ന തുക സർക്കാരിലേക്ക് നൽകും. പിന്നീട് അത് റോഡ് സുരക്ഷാ അതോറിറ്റിക്ക് കൈമാറും.

എന്നാൽ, കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ പിരിച്ചത് 893,96,66,442 രൂപയാണ്.ഇതിൽ റോഡ് സൂരക്ഷ അതോറിറ്റിക്ക് കൈമാറിയത് വെറും 177കോടി 12 ലക്ഷം രൂപമാത്രം. 716,84,66,442 രൂപ വകമാറ്റിയെന്നാണ് കണ്ടെത്തൽ. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പൊതുപ്രവർത്തകനായ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.

സംസ്ഥാനത്ത് റോഡപകടങ്ങൾ പെരുകുമ്പോഴും യാത്രക്കിടയിലെ സുരക്ഷക്കായി ചിലവഴിക്കേണ്ട തുക സർക്കാർ വകമാറ്റി എന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത്. അപകടമരണങ്ങൾ പെരുകുന്ന നാട്ടിലാണ് പിരിച്ചെടുത്ത തുക കൃത്യമായി ഉപയോഗിക്കാതിരിക്കുന്നത്.

Story highlight: The Right to Information (RTI) document reveals that an additional charge for road safety is being spent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top