Advertisement

ചലച്ചിത്ര പ്രേമികള്‍ക്കായി സംവിധായകന്‍ ഡോ.ബിജു അസാപ് വെബ്ബിനാറിലൂടെ സംവദിക്കുന്നു

May 1, 2020
Google News 1 minute Read

തൊഴില്‍നൈപുണ്യപരിശീലന പദ്ധതിയായ അസാപിന്റെ വെബ്ബിനാറിലൂടെ സംവിധായകന്‍ ഡോ. ബിജു സംവദിക്കുന്നു. കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയകലവൂരിന്റെഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ വെബ്ബിനാറിലൂടെയാണ് ഡോ.ബിജു ‘സാങ്കേതികത, നൈപുണ്യം,സിനിമ’ എന്ന വിഷയത്തില്‍സംവദിക്കുന്നത്.

ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ നേടേണ്ടനൈപുണ്യം വിശദമാക്കുന്ന ഈ വെബ്ബിനാറില്‍ തത്സമയം സംവദിക്കുവാനും അവസരമുണ്ട്. നാളെ രാവിലെ 11.30 മുതല്‍ 12.30 വരെയാണ്http://skillparkkerala.in/csp-cheriya-kalavoor/എന്ന വെബ്‌സൈറ്റിലൂടെയാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് അസാപ് ആലപ്പുഴ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക. ഹെല്പ് ലൈന്‍ നമ്പര്‍: 8129617800. പരിപാടിയില്‍ പങ്കെടുക്കുവാന്‍ മൊബൈലിലോ കമ്പ്യൂട്ടറിലോ സിസ്‌കോ വെബ്ക്‌സ് മീറ്റിംഗ്‌സ് എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here