അസാധാരണ വാർത്താ സമ്മേളനം; ചീഫ് ഡിഫൻസ് സ്റ്റാഫും സൈനിക മേധാവികളും ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും
ചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ബിപിൻ റാവത്ത് ഉൾപ്പെടെ മൂന്ന് സൈനിക മേധാവികളും ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. കൊവിഡിനെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വാർത്താ സമ്മേളനം സൈനിക മേധാവികൾ നടത്തുന്നത്.
തികച്ചും അസാധാരണമായുള്ള വാർത്താ സമ്മേളനത്തിൽ നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ജനങ്ങളേയും സർക്കാരിനേയും ഞങ്ങൾക്ക് കഴിയുന്ന വിധത്തിൽ സഹായിക്കുമെന്ന്
ബിപിൻ റാവത്ത് മുൻപ് പറഞ്ഞിരുന്നു.
മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെ അച്ചടക്കവും ക്ഷമയും വൈറസ് പടരാതിരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Story highlights-Extraordinary news conference; Chief defense staff and military chiefs will meet the media today at 6 p.m.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here