ഇന്ത്യയിൽ മെയ് 21ഓടെ കൊവിഡ് വ്യാപനം തടയാനാകുമെന്ന് പഠനം

മേയ് 21ഓടെ ഇന്ത്യയിൽ പുതിയ കേസുകളില്ലാത്ത വിധം കൊവിഡ് വ്യാപനം തടയാനാകുമെന്ന് മുംബൈ സ്‌കൂൾ ഓഫ് എക്കണോമിക്‌സ് ആൻഡ് പബ്ലിക്ക് പോളിസിയുടെ പഠന റിപ്പോർട്ട്. മെയ് ഏഴോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമാകുമെന്ന് ‘ദി എൻഡ് ഈസ് നിയർ; കൊറോണ സ്റ്റെബിലൈസിംഗ് മോസ്റ്റ് ഇന്ത്യൻ സ്റ്റേറ്റ്സ്’ എന്ന പഠന റിപ്പോർട്ടിൽ പറയുന്നത്.

വൈറസ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഈ സ്ഥിതിയിലേക്കെത്തിച്ചതെന്നാണ് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, വലിയ തോതിൽ അതിഥി തൊഴിലാളികൾ രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത് ലോക്ക് ഡൗൺ നേട്ടങ്ങൾ കുറയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. സാമ്പത്തിക വിദഗ്ദരായ നീരജ് ഹതേക്കർ, പല്ലവി ബെലേക്കർ എന്നിവരാണ് ഈ പഠന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വൈറസിന്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ പഠന സംഘം മെയ് 21 ന് അകം കൊറോണ വൈറസ് വ്യാപനം രാജ്യത്ത് നിലയ്ക്കുമെന്നു പറയുന്നു.

പുതിയ വൈറസ് ഇൻഫെക്ഷൻ വരാത്ത രാജ്യങ്ങളിലെ ഇതുവരെയുള്ള വൈറസ് ഇൻഫെക്ഷൻ പാറ്റേണുകൾ നിരീക്ഷിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കേസുകൾ ഒരു ഘട്ടം കഴിയുമ്പോൾ ചില മേഖലകളിലേയ്ക്ക് മാത്രമായി ചുരുങ്ങുമെന്ന് ഹതേക്കർ എക്കണോമിക്ക് ടൈംസിനോട് പറഞ്ഞു.

മെയ് 21 ആകുമ്പോഴേക്കും മഹാരാഷ്ട്രയിൽ കേസുകൾ 24222 വരെയൊക്കെ ആകാം. ഗുജറാത്തിൽ മെയ് ഏഴ് ആകുമ്പോഴേക്ക് കേസുകളുടെ എണ്ണം 4800 കടക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മെയ് ഒന്നുവരെയുള്ള കണക്കനുസരിച്ച് 25,007 കൊവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1147 പേർ പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

Story highlight: India’s covid outbreak to be stopped by May 21

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top