മെ ഷായർ തോ നഹീ; ഋഷി കപൂറിനു പകരം കരൺ ജോഹർ: വീഡിയോ വൈറൽ

ഇന്നലെയാണ് അനശ്വര ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചത്. ഋഷിയുടെ കരിയറിലെ ആദ്യ നായക ചിത്രമായ ബോബിക്ക് ഇപ്പോഴും ആരാധകരുണ്ട്. പുരുഷ സൗന്ദര്യത്തിൻ്റെ മാസ്മരികതയുമായി ഡിംപിൾ കപാഡിയക്കൊപ്പം ഋഷി തിരശീലയിൽ കൗമാര പ്രണയം തീർത്തപ്പോൾ ആ പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമയായി ബോബി മാറി. 73ൽ അഭ്രപാളിയിലെത്തിയ ബോബിയിലെ പാട്ടുകൾ ഇപ്പോഴും അനശ്വരമായി നിലനിൽക്കുകയാണ്. ശൈലേന്ദ്ര സിംഗ് പാടിയ മെ ഷായർ തോ നഹീ അത്തരത്തിൽ ഒരു പാട്ടാണ്.
ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന ഋഷിയുടെ മുഖം ഫേസ്മാപ്പിംഗ് വഴി തൻ്റെ മുഖമാക്കിയിരിക്കുകയാണ് സംവിധായകൻ കരൺ ജോഹർ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്. ഋഷിയുടെ മുഖവും പഴയ വീഡിയോയുടെ നിലവാരം കുറഞ്ഞ ക്വാളിറ്റിയും കരൺ ജോഹറിൻ്റെ മുഖത്തിന് അല്പം വെളിച്ചം നൽകുന്നുണ്ട് എന്നതൊഴിച്ചാൽ എഡിറ്റിംഗ് ഗംഭീരമാണ്.
1970 മുതൽ 2020 വരെയുള്ള നീണ്ട 50 വർഷം ബോളിവുഡ് സിനിമാ മേഖലയിൽ നിറഞ്ഞു നിന്ന നടനാണ് ഋഷി കപൂർ. 90ൻ്റെ അവസാനം വരെ പ്രണയ നായകനായി നിറഞ്ഞു നിന്ന ഋഷി പിന്നീട് സ്വഭാവ റോളുകളിലേക്ക് മാറി. സ്വഭാവ റോളുകളിലും തൻ്റെ അഭിനയ പാടവം തുടർന്ന അദ്ദേഹം 2019ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദി ബോഡി’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ബോളിവുഡ് സിനിമാ മേഖലയിൽ തന്നെ ഏറ്റവും മനോഹരമായ ചിരിയുള്ള നടന്മാരിൽ ഒരാളെന്നാണ് ഋഷി അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഋഷിക്ക് ഒട്ടേറെ പ്രണയങ്ങളും ഉണ്ടായിരുന്നു. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും പ്രണയിച്ച് കൊതി തീരാത്ത അച്ഛനപ്പെറ്റി രൺബീർ കപൂർ വെളിപ്പെടുത്തിയത് ഇടക്കാലത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ബീഫ് വിവാദത്തിൽ ‘ഞാൻ ഹിന്ദുവാണ്, ഞാൻ ബീഫ് കഴിക്കും’ എന്ന് ട്വീറ്റ് ചെയ്ത് വിവാദക്കൊടുങ്കാറ്റ് ഉയർത്തിയ ഋഷി പലപ്പോഴും സ്ത്രീവിരുദ്ധ പരാമർശങ്ങളിലൂടെയും വിവാദത്തിൽ പെട്ടിട്ടുണ്ട്.
Story Highlights: Karan Johar replaces Rishi Kapoor in iconic Bobby song with face-mapping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here