ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ദക്ഷിണ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ന്യൂനമര്‍ദം രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വളരെ പതുക്കെ മാത്രമാണ് ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം ശരിയായ രീതിയില്‍ വികസിക്കുകയും ശേഷമുള്ള 48 മണിക്കൂറില്‍ അതൊരു ശക്തമായ ന്യൂനമര്‍ദം (Depression) ആയി മാറുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് 5 വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ ന്യൂനമര്‍ദം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ പ്രഭാവം ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ അഞ്ചു ദിവസം വരെ തുടരാന്‍ സാധ്യതയുണ്ട്.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ കേരളത്തെ ഈ ന്യൂനമര്‍ദം സ്വാധീനിക്കാനുള്ള സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു .

Story Highlights: Andaman and Nicobar Island,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top