Advertisement

സംസ്ഥാനത്തുനിന്ന് ഇന്ന് മടങ്ങുന്നവരിലേറെയും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുള്ളവര്‍

May 1, 2020
Google News 1 minute Read

സംസ്ഥാനത്തുനിന്ന് ഇന്ന് മടങ്ങുന്നവരിലേറെയും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുള്ള തൊഴിലാളികള്‍. കണ്ടഹാമല്‍(359 പേര്‍), കേന്ദ്രപാറ(274), ഗഞ്ചാം(130), ഭദ്രക്(92), കിയോഞ്ജിര്‍ഹാര്‍(87), ജാജ്പൂര്‍(40), ബാലസോര്‍(20), റായഗഡ(18), പുരി(17), കട്ടക്(16), നായഗഢ്(10), ജഗത്സിംഗ്പൂര്‍(8), ബൗദ്ധ്(6), ഖോര്‍ധ(5), മയൂര്‍ഭഞ്ജ്, കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പൂര്‍(3), രംഗനാല്‍(2) എന്നീ ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് മടങ്ങുന്നത്.

അതിഥിതൊഴിലാളികള്‍ക്ക് യാത്രാസൗകര്യം അനുവദിച്ച പശ്ചാത്തലത്തില്‍ തൊഴിലാളി ക്യാമ്പുകളിലും മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിഥിതൊഴിലാളികള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെയും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here