എറണാകുളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യാ ശ്രമം നടത്തി. അസാം സ്വദേശിയായ സെയ്ദുൽ ഇസ്ലാം എന്നയാളാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. സ്വദേശത്തേക്ക് മടങ്ങണമെന്നും രക്ഷിതാക്കളെ കാണണമെന്നും ഭീഷണി മുഴക്കിയാണ് ഇയാൾ കെട്ടിടത്തിൽ നിന്നും ചാടാൻ ശ്രമം നടത്തിയത്. തൃപ്പൂണിത്തുറ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ രക്ഷിച്ചത്.
മൂന്ന് ദിവസം മുൻപാണ് നെടുമ്പാശേരിയിൽ നിന്ന് പൊലീസ് ഇയാളെ തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയവെയാണ് ആത്മഹത്യാ ശ്രമം. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ തന്നെ ഇയാളെ കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കി.
Story highlight: other state employee under surveillance in Ernakulam attempted suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here