കണ്ടെയ്ൻമെന്റ് സോണുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്രം

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്രം. രാജ്യത്തെ റെഡ് സോണിൽ ഉൾപ്പെട്ട 130 ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നാണ് നിർദേശം.

ഇതുവഴി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട ഓരോ വ്യക്തിയെയും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. ആവശ്യമെങ്കിൽ ക്വാറന്റീനിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങൾ അതിവേഗം ഏർപ്പെടുത്താനും കഴിയും.സമ്പർക്കവിലക്കിൽ കഴിയുന്നതിനെക്കുറിച്ചുള്ള മാർഗ നിർദേശങ്ങളും ആരോഗ്യ സേതു വഴി ലഭ്യമാകും. ആപ്പിനു പുറമേ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വീടുകൾ കയറിയുള്ള പരിശോധനയും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ഊർജിതമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജോലിയിൽ തിരകെ പ്രവേശിക്കുന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.

Story highlights-aarogya Setu Application in Containment Zones

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top