മാധ്യമ പ്രവർത്തകനുമായി ഇടപഴകി നിരീക്ഷണത്തിൽ പോയ മുഴുവൻ പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

കാസർഗോഡ് മാധ്യമ പ്രവർത്തകനുമായി ഇടപഴകി നിരീക്ഷണത്തിൽ പോയ മുഴുവൻ പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഐ.ജി വിജയ് സക്കാറെ, ഡിവൈഎസ്പി തുടങ്ങിയവർ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. കളക്ടറുടെ ഗൺമാൻ ,ഡ്രൈവർ എന്നിവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

കഴിഞ്ഞ ദിവസമാണ് കാസർഗോഡ് മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകനുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ രണ്ട് പേർ കൂടി രോഗമുക്തി നേടിയതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 179 ആയി. 12 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top