ഇടുക്കിയിൽ നിന്ന് ഇന്ന് കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തു വരും

ഓറഞ്ച് സോണിലേക്കു മറിയ ഇടുക്കിയിൽ നിന്ന് ഇന്ന് 367 കൊവിഡ് പരിശോധനാ ഫലങ്ങൾ പുറത്തു വരും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ജില്ല.

അതേസമയം, ഇന്നലെ കൊവിഡ് ബാധിച്ച് ചികത്സയിലുണ്ടായിരുന്ന നെടുങ്കണ്ടം സ്വദേശിയുടെ രോഗം ഭേദമായിരുന്നു. ആശുപത്രിയിലുള്ള പത്ത് പേരുടെ ആദ്യ പരിശോധന നെഗറ്റീവാകുകയും ചെയ്തിരുന്നു. 13 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവരിൽ 4 പേരെയും വീടുകളിൽ നിരീക്ഷണത്തിലായിരുന്നവരിൽ 58 പേരെയും ഇന്നലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. നിലവിൽ ജില്ലയിൽ 1615 പേർ വീടുകളിലും 22 പേർ ആശുപത്രികളിലുമായി ആകെ 1637 പേരാണ് നിരീക്ഷണത്തിലുള്ളത്.

Story highlight: More inspection results to be revealed today from Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top