ഔട്ട്‌ലെറ്റുകൾ തുറക്കൽ; തയാറെടുപ്പുകളും മുൻകരുതലുമായി ബിവറേജസ് കോർപറേഷൻ

സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള തയാറെടുപ്പുകളുമായി ബിവറേജസ് കോർപറേഷൻ. മദ്യം വാങ്ങാനെത്തുന്നവരെ പരിശോധിക്കാൻ 270 തെർമൽ സ്‌കാനറുകൾ വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചു. അതേസമയം സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികൾ തുടങ്ങി.
ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും കോർപറേഷൻ തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. മദ്യം വാങ്ങാനെത്തുന്നവരെ പരിശോധിക്കാൻ 270 തെർമൽ സ്‌കാനറുകൾ വാങ്ങി ബിവറേജസ് കോർപറേഷൻ സംസ്ഥാനത്തൊട്ടാകെയുള്ള 265 ഔട്ട്‌ലെറ്റുകളിലേക്ക് ഇവ നൽകും. സോപ്പ്, സാനിറ്റെസർ, മാസ്‌ക് എന്നിവ സ്റ്റാഫിനും ഉപഭോക്താക്കൾക്കുമായി ഒരുക്കാനും തീരുമാനമായി.
സംസ്ഥാനത്തെ ബിവ്‌റേജ്സ് ഔട്ട്ലെറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികളുടെ ഭാഗമായി ആലപ്പുഴയിലും, തിരുവന്തപുരത്തുമുള്ള ബിവറേജസ് ഔട്ട്ലെറ്റുകൾ അണുവിമുക്തമാക്കി. ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്. മദ്യക്കുപ്പികൾ സൂക്ഷിച്ചിരിക്കുന്ന മുറികൾ കെസിബിസി ജീവനക്കാരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കുന്നത്. അതേസമയം മാർച്ച് 25 മുതൽ ഇതുവരെയുള്ള ബിവറേജസ് കോർപറേഷന്റെ നഷ്ടം 1600 കോടിയെന്നാണ് കണക്ക്.
കേന്ദ്രം ഇന്നലെ പുറപ്പെടുവിച്ച നിർദേശപ്രകാരം റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് മദ്യശാലകൾ തുറക്കാമെന്നാണ്. എന്നാൽ കേരളത്തിലെ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞിരുന്നു. മദ്യശാലകൾ തുറക്കുന്നത് സർക്കാരിന്റെ മുൻഗണനാ വിഷയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
Story highlights-reopening outlets bevco takes covid precautions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here