എച്ച് 1 ബി വീസകൾക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് അമേരിക്ക

എച്ച് 1 ബി വീസ ഉടമകൾക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് അമേരിക്ക. അസാധുവാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകൾ, റദ്ദാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകൾ, പ്രാദേശിക നിക്ഷേപ കേന്ദ്രങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള അറിയിപ്പുകൾ, ഫോം I-290B ഫയൽ ചെയ്യുന്നതിനുള്ള തീയതി എന്നിവയ്ക്കാണ് ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകൾക്കും കുടിയേറ്റക്കാർക്കുമൊക്കെ വലിയ ആശ്വാസം നൽകുന്ന നടപടിയാണ് അമേരിക്കൻ ഭരണകൂടത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

അമേരിക്കയിലെ കുടിയേറ്റക്കാർക്ക് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അവകാശം നൽകുന്ന രേഖയാണ് ഗ്രീൻ കാർഡ്. വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന വീസയാണ് എച്ച് 1 ബി വീസ. ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ജീവനക്കാരെയാണ് ഓരോ വർഷവും അമേരിക്കൻ കമ്പനികൾ എച്ച് 1 ബി വീസ വഴി ജോലിക്കെടുക്കുന്നത്. നിലവിലെ നിയമപ്രകാരം യുഎസിന് പ്രതിവർഷം ഒരു രാജ്യത്തിന് ഏഴു ശതമാനമെന്ന നിരക്കിൽ പരമാവധി 1,40,000 തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ നൽകാൻ സാധിക്കും. ഇതനുസരിച്ച്, 2019 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ പൗരന്മാർക്ക് 9,008 കാറ്റഗറി 1 (ഇബി 1), 2,908 കാറ്റഗറി 2 (ഇബി 2), 5,083 കാറ്റഗറി 3 (ഇബി 3) ഗ്രീൻ കാർഡുകൾ ലഭിച്ചിരുന്നു. തൊഴിലാളികളെയും സമൂഹത്തെയും പരിരക്ഷിക്കുന്നതിന് വേണ്ടി ഇമിഗ്രേഷൻ ആനുകൂല്യങ്ങൾ തേടുന്നവർക്കായി അ സംബന്ധിച്ച നടപടികൾ കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് യുഎസ് സി ഐ എസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

Story highlights-US granting 60 days grace period for H1B visas and green card applicants

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top